വെഞ്ഞാറമൂട് സ്കൂളും 30 എൽ.പി.യും

14/06/23
ബുധൻ
 ഇന്ന് വെഞ്ഞാറമൂട് സ്കൂളിലെ ആദ്യ ദിനമായിരുന്നു. നാച്യുറൽ സയൻസിൽ നിന്ന് നാല് പേരും മലയാളത്തിൽ നിന്ന് ഞങ്ങൾ നാല് പേരുമാണ് ഉള്ളത്.  സ്കൂൾ സമയം 9.30 AM ആയതിനാൽ  തന്നെ 9.15 ന് സ്കൂളിലെത്തി. രാവിലെ സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു.
 B.Ed വിദ്യാർത്ഥികളെ ഒരുമിപ്പിച്ചുകൊണ്ട് എച്ച് എം മീറ്റിംഗ് നടത്തുകയും സ്കൂളിൽ പുലർത്തേണ്ട നിയമങ്ങളെക്കുറിച്ച് പറയുകയും ചെയ്തു.  കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി.ആറാമത്തെ പിരീഡ് 8Fൽ പോയി. കുട്ടികളെ പരിചയപ്പെട്ടു. മൂന്നരയ്ക്ക് സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങി.

15/06/23
വ്യാഴം 
9.00 മണിക്ക് സ്കൂളിൽ എത്തി പ്ലസ് ടു വിദ്യാർത്ഥികളുടെ അസംബ്ലി ഉണ്ടായിരുന്നു. 8K ക്ലാസ്സിൽ IT പീരിയഡ്ടീച്ചർ ഇല്ലാത്തപക്ഷം  ക്ലാസ്സിൽ കയറുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. നാലാമത്തെ പിരീഡ് 8F ൽ സാന്ദ്രസൗഹൃദം എന്ന പാഠം പഠിപ്പിച്ചു. 3.30 ന് വീട്ടിലേക്ക് മടങ്ങി

16/6/ 23
വെള്ളി
ഇന്ന് കൃത്യസമയത്ത് തന്ന സ്കൂളിൽ എത്തി. രണ്ടാമത്തെ പിരീഡ് 8F ൽ സാന്ദ്ര സൗഹൃദം പാഠഭാഗംപഠിപ്പിച്ചു.
ഉച്ചക്ക് ശേഷം 8 C യിൽ ഫ്രീ പിരീഡ് കയറുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 4 മണിക്ക് ശേഷം പ്രോഗ്രാം സ്കൂളിൽ നടന്നു

19/06/23
തിങ്കൾ 
ഇന്ന് കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. ചിത്ര ടീച്ചർ ഒബ്സർവേഷന് വന്നു എനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു 8Fൽ. ഉച്ച ഭക്ഷണത്തിനുശേഷം 8Eയിൽ ഫ്രീപിരീഡ്  ഉണ്ടായിരുന്നതിനാൽ കുട്ടികളുമായി സംസാരിച്ചു. മൂന്നരയ്ക്ക് സ്കൂൾ വിട്ടു. വിദ്യാർത്ഥികളെ വരിവരിയായി പുറത്തേക്ക് അയച്ചതിനുശേഷമാണ് സ്കൂൾ വിട്ടിറങ്ങിയത്.

20/06/23
ചൊവ്വ
കൃത്യസമയത്ത് തന്നെ സ്കൂളിലെത്തി. പഴയ ടൈംടേബിളിൽ മാറ്റം ഉണ്ടായിരുന്നു. സജി സാറിനോട് ടൈംടേബിൾ ചോദിച്ചു വേണ്ട തിരുത്തലുകൾ വരുത്തി. ഇന്ന് രണ്ടാമത്തെ പിരീഡ് 8Fൽ സാന്ദ്ര സൗഹൃദം പാഠഭാഗം പഠിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിളമ്പി . ഏഴാമത്തെ പിരീഡ് 8A യിൽ ഒബ്സർവേഷൻ നടത്തി. 3.50 ഓടെ സ്കൂൾ വിട്ടിറങ്ങി.

21/06/23
ബുധൻ
ഇന്ന് കൃത്യസമയത്ത് തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു. ഓപ്ഷണൽ ടീച്ചർ ക്ലാസ് ഒബ്സർവേഷന് വന്നു. എനിക്ക് രണ്ടാമത്തെ പിരീഡ് 8F. നാലാമത്തെ പിരീഡ് 8J ക്ലാസിൽ പോവുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ഉച്ചക്കുശേഷം 8F ലും 8 Ca യിൽ കയറി. 

23/06/23
വെള്ളി
ഇന്ന് കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. രണ്ടാമത്തെ പിരീഡ് 8F ൽ പുതുവർഷം എന്ന പാഠഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനം ചെയ്തു. ഉച്ച ഭക്ഷണം വിളമ്പി . ഉച്ചക്ക് ശേഷം സ്കൂളും പരിസരപ്രദേശവും വൃത്തിയാക്കുന്ന ജോലിയിൽ കുട്ടികൾ മുഴുകി. 8Aക്ലാസിലെ വിദ്യാർത്ഥികളെ ക്ലാസ് മുറി വൃത്തിയാക്കുന്നതിന് സഹായിച്ചു.

26/06/23
തിങ്കൾ

ഇന്ന് ലഹരി വിമുക്ത ക്യാമ്പിന്റെ ജില്ലാതലം ഉദ്ഘാടനം ഉണ്ടായിരുന്നു. അതിനാൽ ഉച്ചവരെ ക്ലാസ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല വളരെ വലിയ പരിപാടിയാണ് എക്സൈസ് വകുപ്പ് സംഘടിപ്പിച്ചത്.
ഉദ്ഘാടനത്തിന് ശേഷം കുട്ടികൾ സംഘടിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. 

27/06/23
ചൊവ്വ
ഇന്ന് കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. നല്ല മഴയായിരുന്നതിനാൽ തന്നെ സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. രണ്ടാമത്തെ പിരീഡ് 8Fൽ പുതുവർഷം എന്ന പാഠഭാഗം പഠിപ്പിച്ചു. നാലാമത്തെ പിരീഡ് 10F ൽ പ്രീപെയ്ഡ് ആയിരുന്നതിനാൽ ക്ലാസ്സിൽ കയറുകയും കുട്ടികളോട് ഭാഗത്തെക്കുറിച്ച്ചർച്ച ചെയ്തു.

30/06/23
വെള്ളി

കൃത്യം  9 അരയ്ക്കു തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു. രണ്ടാമത്തെ പിരീഡ് ആയിരുന്നു 8F ൽ . പുതുവർഷം എന്ന പാഠഭാഗത്തിന്റെ പാഠസൂത്രമാണ് ക്ലാസ് എടുത്തത്.  ക്ലാസ് മുറി പുതുക്കി പണിയുന്നതിനാൽ കുട്ടികളെ ക്ലാസ് മാറ്റുവാൻ ക്ലാസ് അധ്യാപിക വരുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. 

ഉച്ചഭക്ഷണം വിളമ്പാനുള്ള ചുമതല ഇന്ന് ഞങ്ങൾക്കായി . വെള്ളിയാഴ്ച ആയതിനാൽ തന്നെ രണ്ടു മണിവരെ ഇന്റർവെൽ ഉണ്ടായിരുന്നു. ഏഴാമത്തെ പിരീഡ് 8A ക്ലാസ്സിൽ പോയി . നാലുമണിക്ക് സ്കൂൾ വിട്ടുറങ്ങി.

3/07/23
തിങ്കൾ
ഇന്ന് രാവിലെ നല്ല മഴയായിരുന്നു. സ്കൂളിൽ ആകെ മഴ നനഞ്ഞാണ് എത്തിച്ചേർന്നത്. ഇന്ന് നാച്ചുറൽ സയൻസിലെ ടീച്ചർ ഒബ്സർവേഷന് വന്നിരുന്നു. 8J ക്ലാസിലെ അറ്റൻഡൻസ് രേഖപ്പെടുത്തുവാൻ HM പറഞ്ഞു. അതുകഴിഞ്ഞ് മൂന്നാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ കയറുകയും കുട്ടികളുടെ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഉദ്ദേശിക്കുകയും ചെയ്തു. അഞ്ചാമത്തെ പിരീഡ് 8Fൽ പുതുവർഷം എന്ന പാഠഭാഗം പഠിപ്പിച്ചു. ഏഴാമത്തെ പിരീഡ് 8 Aക്ലാസ്സിൽ സഹ അധ്യാപക വിദ്യാർത്ഥിക്കൊപ്പംപോവുകയും ചെയ്തു. മൂന്നരയോടെ സ്കൂൾ വിട്ടിറങ്ങി അപ്പോഴും മഴ തകർത്തു പെയ്യുകയായിരുന്നു.

4/07/23
ചൊവ്വ 
നല്ല മഴയുള്ള കാലാവസ്ഥയിൽ നനഞ്ഞു കുളിച്ച് കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. 8 F ൽ രണ്ടാമത്തെ പിരീഡ് ആയിരുന്നു. അമ്മമ്മ എന്ന പുതിയ പാഠം തുടങ്ങി. മൂന്നാമത്തെ പിരീഡ് 8G ക്ലാസ്സിൽ പോവുകയും ചെയ്തു. മൂന്നരയോടെ വീട്ടിലേക്ക് മടങ്ങി.

5/07/23
ബുധൻ
ഇന്ന് ഓപ്ഷണൽ ഒമ്പ്സർവ്വേഷൻ ഉണ്ടായിരുന്നു. നല്ല മഴയായിരുന്നു ഇന്നത്തെ പകലിന്റെ പ്രത്യേകത. മഴയെ അവഗണിച്ച് കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. നാലാമത്തെ പിരീഡ് ചോദിച്ചു വാങ്ങി. ക്ലാസിലെ കുട്ടികൾ നല്ലതുപോലെ പ്രതികരണം നൽകി. അഞ്ചാമത്തെ പിരീഡ് 9c ക്ലാസിൽ പോയിരുന്നു. അവസാന പിരീഡ് 8F കാർക്ക് PT നൽകുന്നതിനായി ഗ്രൗണ്ടിൽ ഇറക്കി. മൂന്ന് അമ്പതോടെ വീട്ടിലേക്ക് മടങ്ങി.

6/07/23
വ്യാഴം
ഇന്ന് കൃത്യസമയത്ത് എന്നെ സ്കൂളിലെത്താൻ കഴിഞ്ഞു.രാവിലെ സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം എക്സിബിഷൻ എന്നീ പരിപാടികൾ ഉണ്ടായിരുന്നു. 8Fൽ മൂന്നാമത്തെ പിരീഡ് അമ്മമ്മ എന്ന പാഠഭാഗം പഠിപ്പിച്ചു. ആറാമത്തെയും ഏഴാമത്തെയും പിരീഡ് 8A ക്ലാസിൽ പോയിരുന്നു. ഏഴാമത്തെ പിരീഡ് കുട്ടികളെ PTക്ക് ഇറക്കി. 3.40 ഓടെ സ്കൂൾ വിട്ടിറങ്ങി.

7/07/23
വെള്ളി
കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു 8Fൽ . ക്ലാസിൽ പോവുകയും പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. സയൻസ് എക്സിബിഷൻ നടക്കുന്നതിനാൽ മൂന്ന്നാ ല് എന്നീ പിരീഡുകളിൽ കുട്ടികളെ നിയന്ത്രിക്കുവാനായി പോകുകയും ചെയ്തു.

10/7/23
തിങ്കൾ
ഇന്ന് കൃത്യസമയത്തു തന്നെ സ്കൂളിൽ എത്തുകയും ഹാജർവെക്കുകയും ചെയ്തു. ഇന്ന് അഞ്ചാമത്തെ പിരീഡ് 8F ൽ. മൂന്നാമത്തെ പിരീഡ് 9 A ക്ലാസിൽ കയറി. 

11/07/23
ചൊവ്വ
ഇന്ന് കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. രണ്ടാമത്തെ പിരീഡ് 8F ൽ ക്ലാസ് ഉണ്ടായിരുന്നു. മൂന്നാമത്തെ പിരീഡ് 9B യിൽ കയറി. ഞാനും നന്ദുവും ഉണ്ടായിരുന്നു. വദ്യാർത്ഥികൾക്ക് ചോദ്യം നൽകി ഉത്തരം നൽകുന്നവർക്ക് സമ്മാനം എന്ന് പറഞ്ഞു. ഉച്ചക്ക് ഒരു കുട്ടി ഉത്തരം നൽകി. ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട്. മത്സരം ഉണ്ടായിരുന്നു വിജയിയെ കണ്ടെത്താൻ അധ്യാപകരെ സഹായിച്ചുആറാമത്തെ പിരീഡ് 8F ൽ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസിൽ പോവുകയും ആ വാഴവെട്ട് എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. മൂന്നമ്പതോടെ സ്കൂൾ വിട്ടിറങ്ങി

12/07/23
ബുദ്ധൻ
ഇന്ന് കൃത്യസമയത്ത് എന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. ഇന്ന് ആറാമത്തെ പിരീഡ് ആയിരുന്നു 8f ൽ. മൂന്നാമത്തെ പിരീഡ് 9A ക്ലാസ്സിൽ പോവുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. ആറാമത്തെ പിരീഡ് 8f ക്ലാസിൽ പോവുകയും ശബ്ദിക്കുന്ന കലപ്പ എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരം ക്ലാസ്സിൽ കാണിക്കുകയും ചെയ്തു.  3.50 ഓടെ സ്കൂൾ വിട്ടിറങ്ങി

13/07/23
വ്യാഴം
ഇന്ന് സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു ഒമ്പതാം ക്ലാസിന്റെ വിദ്യാർത്ഥികൾ മാത്രമായിരുന്നു അസംബ്ലി ഉണ്ടായിരുന്നത്. സമ്മാനവിതരണവും ക്ലബ്ബ് കൂടെ പ്രവർത്തനമായിരുന്നു അസംബ്ലിക്ക് കാരണം. മൂന്നാമത്തെ പീരീഡ് 8fൽ പരീക്ഷ നടത്തി. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാനുള്ള ചുമതല ഞങ്ങൾക്കായിരുന്നു. ഉച്ചക്കുള്ള ഇടവേളയിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാഹിത്യ രചന മത്സരം ഉണ്ടായിരുന്നു.ജില്ലാതല മത്സരത്തിന്റെ മുന്നോടിയായി ചെ ചെസ്സ് മത്സരം സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് ആറും ഏഴും പീരിയഡുകളിൽ 8 a ക്ലാസ്സിൽ പോവുകയും P T കുട്ടികളെ ചെയ്തു. 3.50 ഓടെ സ്കൂൾ ഇറങ്ങി. 

14/07/23
വെളളി
ഇന്ന് കൃത്യസമയത്ത് തന്നെ  സ്കൂളിലെത്താൻ കഴിഞ്ഞു. ഹൈസെക്കൻഡറിയുടെ അസംബ്ലി ഉണ്ടായിരുന്നു.  രണ്ടാമത്തെ പിരീഡ് 8F ൽ ക്ലാസ് എടുത്തു. നാലാമത്തെ പിരീഡ് എട്ടുജിയിൽ പ്രീപെരേഡ് കയറി. ഉച്ചക്കുശേഷം ഇതിൽ തന്നെ ആയിരുന്നു. മറ്റു വർക്കുകൾ ചെയ്തുതീർത്തു. നാലുമണിയോടെ സ്കൂൾ ഇറങ്ങി.

19/07/23
ബുദ്ധൻ
കൃത്യസമയത്ത് തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു. നാല് ദിവസത്തെ അവധി ദിവസങ്ങൾക്കുശേഷമാണ് സ്കൂളിൽ എത്തിയത്. ഹാജർ ഒപ്പുവെച്ചതിനുശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ഉച്ചക്കുശേഷം PTA മീറ്റിംഗ് ആയിരുന്നതിനാൽ അഞ്ചാമത്തെ പിരീഡ് ക്ലാസെടുക്കാൻ കഴിഞ്ഞില്ല. അതിനു പകരമായി മൂന്നാമത്തെ പിരീഡാണ് 8F ൽ ക്ലാസ് എടുത്തത്. ഉച്ചയ്ക്ക് ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര ഉണ്ടായിരുന്നു. വിലാപ യാത്ര വെഞ്ഞാറമൂട് വഴിയാണ് കടന്നു കടന്നു പോയത്. ഉച്ചക്ക് ശേഷം ഉണ്ടായിരുന്നു. അതിനാൽ തന്നെ പിരീഡ് ഒന്നും ഉണ്ടായിരുന്നില്ല. 3.30 ഓടെ ഞങ്ങൾ സ്കൂൾ വിട്ടിറങ്ങി.

20/07/23
വ്യാഴം
കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. HMനു മുമ്പാകെ ഹാജർ രേഖപ്പെടുത്തിയതിനു ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ഫ്രീ പിരീഡുകളുടെ ബുക്ക് നോക്കി വിദ്യാർഥികൾ ക്ലാസ്സിലേക്ക് പോയി. 8F ൽ ഇന്ന് പിരീഡ് ഉണ്ടായിരുന്നു. പാഠാസൂത്രണം എടുക്കുകയും പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുകയും ചെയ്തു. മൂന്നരയോടെ സ്കൂൾ വിട്ടിറങ്ങി.

21/07/23
വെളളി
ഇന്ന് 8F ക്ലാസ്സിൽ പേരുണ്ടായിരുന്നു. പാഠാസൂത്രണവും പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞു. വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഫ്രീ പിരീഡ് ക്ലാസിൽ കയറുകയും വിദ്യാർഥികളുമായി സംസാരിക്കുകയും ചെയ്തു. മൂന്നരയോടെ സ്കൂളിൽ വിട്ടിറങ്ങി.

24/07/23
തിങ്കൾ
ഇന്ന് കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. ഓഫീസിൽ പോയി ഹാജറിൽ ഒപ്പ് വെച്ചതിനു ശേഷം ഞങ്ങൾക്കായി അനുവദിച്ചു തന്നിട്ടുള്ള . ഇരിപ്പിടങ്ങളിലേക്ക് പോയി. എല്ലാ ടീച്ചർ ട്രൈനീകളും എത്തിയിരുന്നു. ഇന്ന് അഞ്ചാമത്തെ പിരീഡ് ആണ് 8F ക്ലാസ് ഉണ്ടായിറുന്നത്. മൂന്നാമത്തെ പിരീഡ് 8 M ക്ലാസ്സിൽ  പോയി . ഇന്ന് ഞങ്ങളാണ് ഉച്ച ഭക്ഷണം വിളമ്പിയത്. ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ പിരീഡ് ക്ലാസെടുത്തു. ആറാമത്തെ പിരീഡ് 8c ക്ലാസ്സിൽ പോകുകയുണ്ടായി. ഏഴാമത്തെ പിരീഡ് 8 A ക്ലാസ്സിൽ കയറി. 3.50 ഓടെ സ്കൂൾ വിട്ടിറങ്ങി.

25/07/23
ചൊവ്വ
കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. ഇന്ന് രണ്ടാമത്തെ പിരീഡ് 8 Fൽ കയറി. പാഠഭാഗം പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. സമയബന്ധിതമായി ക്ലാസ് എടുക്കാൻ കഴിഞ്ഞു. വിദ്യാർഥികളുടെ പിന്തുണയും പങ്കാളിത്തവുംപ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. നാലാമത്തെ പിരീഡ് 8 L ക്ലാസിൽ കയറുകയും വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. നല്ല വിദ്യാർത്ഥികളായി എനിക്ക് തോന്നി. ഉച്ചയ്ക്കുശേഷം 8A ക്ലാസിൽ കയറുകയും വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. മൂന്നരയോടെ സ്കൂൾ വിട്ടിറങ്ങി.

26/07/23
ബുധൻ
കൃത്യസമയത്ത് തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു. വൈകുമെന്ന് പ്രതീക്ഷിച്ച എങ്കിലും എത്തിച്ചേരാൻ കഴിഞ്ഞു. ഇന്ന് ക്ലാസ് ഉണ്ടായിരുന്നു. ടൈംടേബിൾ പ്രകാരം ആറാമത്തെ പിരീഡ് ആയിരുന്നു 8Fൽ ഉണ്ടായിരുന്നത്. എന്നാൽമൂന്നാമത്തെ പിരീഡ് ഉണ്ടായിരുന്ന ഹിന്ദി ബി.എഡ്. ട്രെയിനിയോട് പിരീഡ് മാറ്റി വാങ്ങിയാണ് മൂന്നാമത്തെ പിരീഡ് ക്ലാസ്സിൽ കയറിയത്. വിദ്യാർത്ഥികൾ പാഠപ്രവർത്തനങ്ങളിൽ പങ്കാളികളായി മികവ് ഉള്ള പ്രതികരണങ്ങൾ നൽകി. 

27/07/23
വ്യാഴം
ഇന്ന് കൃത്യസമയം തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു. ഇന്ന് മൂന്നാമത്തെ പിരീഡ് ആയിരുന്നു 8 Fൽ ക്ലാസ് പാഠഭാഗം പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

31/07/23
തിങ്കൾ
ഇന്ന് കൃത്യസമയത്ത് തന്നെ സ്കൂളിലെത്താൻ കഴിഞ്ഞു. രാവിലെ 8 F ലെ ക്ലാസ് ടീച്ചർ ഉണ്ടായിരുന്നില്ല. മുൻകൂട്ടി ടീച്ചർ അറിയിച്ചിരുന്നു. അതിൽ പ്രകാരം ആദ്യ പിരീട് ക്ലാസ്സിൽ കയറുകയും സോഷ്യൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു . രണ്ടു പിരീഡ് തീർച്ചയായി 8 Fൽ നിന്നു. ഉച്ചയ്ക്കുശേഷമുളള ആദ്യ പിരിട് 8Fൽ ടൈംടേബിൾ പ്രകാരമുള്ള എൻറെ ക്ലാസ് ആയിരുന്നു പാഠഭാഗം പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. നാല് മണിയോടെ സ്കൂൾ വിട്ടു.

1/08/23
ചൊവ്വ
ഇന്ന് കൃത്യസമയത്ത് തന്നെ എത്തിച്ചേരാൻ കഴിഞ്ഞു. എച്ച് എമ്മിന് മുമ്പാകെ ഹാജർ രേഖപ്പെടുത്തിയതിനു ശേഷം ഞങ്ങൾക്കായി അനുവദിച്ചു തന്ന ഇരിപ്പിടത്തിലേക്ക് പോയി . ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു 8F ൽ ക്ലാസ് ഉണ്ടായിരുന്നത്. പാഠഭാഗം പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണം വിളമ്പാനുള്ള ചുമതല ഞങ്ങൾക്കായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള ആദ്യ പിരീഡ് 9 L ക്ലാസിൽ കയറി. മൂന്നരയ്ക്ക് സ്കൂൾ വിട്ടിറങ്ങി

2/08/23
ബുധൻ
എന്നത്തെയും  പോലെ തന്നെ  കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേർന്നു ഹാജറില്‍ ഒപ്പിട്ട ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ആറാമത്തെ പിരീഡ് ആയിരുന്നു 8F ൽ പാഠാസൂത്രണം എടുക്കുകയും പഠനപ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും നടത്തുകയും ചെയ്തു. മൂന്നാമത്തെ പിരീഡ് 9 B ൽ കയറി . കൂടാതെ നാലും അഞ്ചും പിരീഡുകൾ പത്താം ക്ലാസുകളിൽ കയറി ഫ്രീപ്പിരീഡുകളായിരുന്നു അവ. ഉച്ചക്ക് ശേഷം 8Fൽ പഠിപ്പിച്ചു. ഏഴാം പിരീഡ് 8A ക്ലാസിൽ കയറി. 30.45 ന് സ്കൂൾ വിട്ടിറങ്ങി.
3/08/23
വ്യാഴം
ഇന്ന് കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. ഹാജർ ഒപ്പുവച്ചതിനുശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ഇന്ന് മൂന്നാമത്തെ പിരീഡ് ആയിരുന്നു 8F ൽ . ക്ലാസിൽ ഇന്നവേറ്റീവ് പ്ലാൻ എടത്തു . വിദ്യാർത്ഥികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ പങ്കു ചേർന്നു.
ഇനി ഒരു ക്ലാസ് മാത്രമാണ് വെഞ്ഞാറമൂട് സ്കൂളിൽ അവശേഷിക്കുന്നത് എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. എന്തെന്നാൽ വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും പാഠനപ്രവർത്തന പങ്കുചേരുകയും ചെയ്തു. ആറാമത്തെ പിരീഡ് സഹ അധ്യാപക വിദ്യാർത്ഥി യോടൊപ്പം 8A കാസിൽ പോകുകയും ചെയ്തു. 8 A യിലെ  വിദ്യാർഥികൾ വളരെ നല്ല രീതിയിൽ തന്നെ നാടകം അവതരിപ്പിച്ചു. ആ വാഴ വെട്ട് എന്ന പാഠഭാഗത്തെ അധികരിച്ചുള്ളതായിരുന്നു നാടകം. മൂന്നരയോടെ സ്കൂൾ വിട്ടിറങ്ങി.
4/08/23
വെള്ളി
ഇന്ന് വെഞ്ഞാറമൂട് സ്കൂളിലെ അവസാന ദിവസം ആയിരുന്നു. ഏറെ വിഷമം തോന്നി. സ്കൂളും വിദ്യാർത്ഥികളും അധ്യാപകരും നല്ലൊരു പഠനാന്തരീക്ഷം സ്കൂൾ സൃഷ്ടിക്കുന്നുണ്ട് എന്ന് അനുഭവത്തിൽ നിന്ന് മനസ്സിലാക്കി. ക്ലാസ് മുറിയിൽ നിന്ന് വിദ്യാർത്ഥികളുടെ യാത്ര പറയുമ്പോൾ ഏറെ വിഷമം തോന്നി. കുട്ടികളുടെ ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായം എഴുതിത്തരാൻ പറഞ്ഞു. അതിനുശേഷം മിഠായി കൊടുത്തു. അപ്രതീക്ഷിതമായി വൈഗയും സുഹൃത്തുക്കളും നൽകിയ സമ്മാനം സന്തോഷത്തിനും  ദുഃഖത്തിനും കാരണമായി.
ഏറെ സങ്കടത്തോടെയാണ് ക്ലാസ് തുടങ്ങിയത് സഹിക്കാൻ കഴിയാത്ത വിഷമഘട്ടത്തിലൂടെയാണ് കടന്നു പോയത്. മിടുക്കരായ വിദ്യാർഥികളാണ് 8F ക്ലാസിലുള്ളത്. പഠന പ്രവർത്തനങ്ങളിൽ സഹകരിക്കുകയും അച്ചടക്കം ചെയ്തു. ആൺ പെൺ വ്യത്യാസമില്ലാതെ അവർ ഒരുമിച്ചു കൂട്ടുകൂടിയിരുന്നത് ഏറെ സന്തോഷം തന്നു . എന്ത് നല്ല ക്ലാസാണ്. എന്ത് നല്ല കുട്ടികളാണ് എന്ത് നല്ല സന്തോഷമാണ്. നന്ദി

Comments