നാവായിക്കുളം ഓര്‍മ്മകള്‍
26/10/22
ബുധൻ
അധ്യപകപരിശീലനത്തിന്റെ ഭാഗമായി ആദ്യമായി നാവായിക്കുളം സ്കൂളിലെത്തി.
കുറച്ചുഭയമുണ്ടായിരുന്നു. പ്രധാനഅദ്ധ്യാപികവരുന്നതിനായി കാത്തു. ഒപ്പിട്ടഹാജർ ബുക്ക് ഞങ്ങളുടെ ലീഡർ റ്റീച്ചറിനെ ഏൽപ്പിക്കുകയും ചെയ്തു. ഞാനുൾപ്പടെ അഞ്ച് പേരാണ് ഈ സ്കൂളിൽ പരിശീലനത്തിനായി വന്നത്. റ്റീച്ചർ ഞങ്ങൾക്കുള്ള ഇരിപ്പിടം സ്കൂൾ ആഡിറ്റോറിയത്തിൽ ഒരുക്കി തന്നു. വിശേഷം മലയാളം അധ്യാപകനായ വിനോദ് കുമാർ സാറിനെ കാണുകയും ടൈംടേബിൾ വാങ്ങുകയും ചെയ്തു. ബുധനാഴ്ച ആറാം പിരീഡ് 8A ക്ലാസ് ആയിരുന്നു സാറെ എനിക്ക് തന്നത്. പേടിയോടെയാണെങ്കിലും ഉച്ചയ്ക്കുശേഷം ക്ലാസ്സിൽ കയറി കുട്ടികളോട് സംസാരിക്കുകയും കുട്ടികളിൽ നിന്ന് കുറിപ്പുകൾ എഴുതി വാങ്ങിക്കുകയും ചെയ്തു. നാലര മണിയോടെ വീട്ടിലേക്ക് മടങ്ങി.
27/10/22 -
വ്യാഴം
ഞങ്ങളഞ്ചുപേർ കൃത്യസമയത്തിനു 20 മിനിട്ട് മുന്നേ സ്കൂളിൽ എത്തി ഇന്ന് ലെസ്സൺ പ്ലാൻ പ്രകാരമുള്ള ക്ലാസ് എടുക്കണം. വിനോദ്കുമാർ സാറിനെ കണ്ടു ലെസ്സൺ പ്ലാനിൽ ഒപ്പ് വാങ്ങി. ഇന്ന് സ്കൂളിൽ മറ്റ് പ്രോഗ്രാമുകൾ ഒന്നു തന്നെ ഉണ്ടായിരുന്നില്ല 8.A ൽ ഏഴാമത്തെ പിരീഡ് കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗത്തെ പ്രാരംഭപ്രവർത്തനം പഠിപ്പിച്ചു കൊണ്ട് തുടങ്ങി. 4 മണിയോടെ വീട്ടിലേക്ക് മാങ്ങി
28/10/22
വെള്ളി
പതിവുപോലെ തന്നെ സ്കുളിൽ സമയത്ത് എത്താൻ കഴിഞ്ഞു. ഇന്ന് സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ആയിരുന്നു. അതിനാൽ തന്നെ രാവിലെ പിരീഡ് ഇല്ലായിരുന്നു. വെള്ളിയായതിനാൽ തന്നെ ഒമ്പതരയ്ക്കാണ് സ്കൂൾ തുടങ്ങിയത്. 8A ൽ അഞ്ചാമത്തെ പിരീഡ് ആയിരുന്നു എനിക്ക് . റ്റീച്ചർ വന്ന് റിസൾട്ട് പറഞ്ഞു വിജയിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ.
29/10/22
ശനി
ദീപാവലിയുടെ അവധി ദിവസത്തിന്റെ പകരമായി ഇന്ന് ക്ലാസ് വെച്ചത്. പതിവുപോലെ ഞങ്ങൾ അഞ്ച് പേരും കൃത്യ സമയത്ത് തന്നെ സ്കൂളിലെത്തി. തിങ്കളാഴ്ച ദിവസത്തെ ടൈംടേബിൾ പ്രകാരമാണ് ഇന്ന് ക്ലാസ് നടന്നത്. ക്ലാസിൽ പൊതുവെ കുട്ടികൾ കുറവായിരുന്നു. മൂന്നാമത്തെ പിരീഡായിരുന്നു എനിക്ക്, കുട്ടികളുമായി പാഠഭാഗം ചർച്ച ചെയ്തു. ഉച്ചക്ക് ശേഷം കോളേജിലേക്ക് പോയി
31/10/22
തിങ്കൾ
ഇന്ന് സ്കൂളിലെ അഞ്ചാം ദിവസമായിരുന്നു. പതിവുപോലെ ഞങ്ങൾ അഞ്ചുപേരും ഒമ്പതരയോടെ സ്കൂളിൽ എത്തി. ഇന്നു മുതൽ ക്ലാസുകൾ കാണാൻ അധ്യാപകർ പല സ്കൂളിലുകളിലേക്ക് പോകുമെന്ന് അറിയാൻ കഴിഞ്ഞതിന്റെ ടെൻഷൻ എല്ലാവരുടെ മുഖത്ത് ഉണ്ടായിരുന്നു. ഫ്രീ പിരീഡുകളുള്ള ക്ലാസുകളിൽ കയറുവാനുള്ള അവസരം ലഭിച്ചു. 8 G ക്കാരെ പീറ്റിക്ക് കൊണ്ടുപോയി. ഉച്ചഭക്ഷണം വിളമ്പാനായി സഹായിച്ചു. കുട്ടികൾ വരിവരിയായ് നിന്ന് ഭക്ഷണം വാങ്ങുന്നത് എൻറെ പഴയകാലത്തെ ഓർമിപ്പിക്കുന്ന ഒരു ഷോട്ടായി എൻറെ മനസ്സിലിപ്പോഴും നിൽക്കുന്നു. ഉച്ചയ്ക്ക് ക്വിസ്കോമ്പറ്റീഷൻ ഉണ്ടായിരുന്നു. കുട്ടികളെ മൂല്യംനിർണയം ചെയ്യുന്നതിനായി അഞ്ചുപേരും അധ്യാപകരെ സഹായിച്ചു. നാലുമണിയോടെ വീട്ടിലേക്ക് മടങ്ങി.
01/11/2
ചൊവ്വ (കേരളപ്പിറവി ദിനം)
ഒരു നവോന്മേഷം എന്നെയാകെവാരിമുറുക്കിയതു പോലെ തോന്നി. സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അസംബ്ലിയും കേരളപ്പിറവി ദിനാഘോഷവും ഉണ്ടായിരുന്നു. കുട്ടികൾ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ 'മാണിക്യവീണ' എന്ന കവിത ആലപിച്ചു കൊണ്ടാണ് അസംബ്ലി തുടങ്ങിയത്. മലയാള മണ്ണിന്റെയും ഭാഷയുടെയും ആത്മഗീതമായി ആലാപനം മാറി. ക്വിസ് മത്സരവും നൃത്തവും ഹെഡ്മിസ്ട്രസിന്റെ സന്ദേശവും അസംബ്ലിയുടെ മാറ്റ് കൂട്ടി. ഉച്ചയ്ക്കുശേഷം വിശേഷം ഹൈസ്കൂൾ കുട്ടികളും യുപി കുട്ടികളും ഓഡിറ്റോറിയത്തിൽ ക്വിസ് മത്സരത്തിനായി ഒത്തുകൂടി.ഞങ്ങൾ അഞ്ചു പേരും മൂല്യനിർണയത്തിന് അധ്യാപകരെ സഹായിച്ചു.അതിനുശേഷം ക്ലാസുകളിൽ പോവുകയും ചെയ്തു. രണ്ടുമണിക്ക് ശേഷം ലഹരി വിരുദ്ധ ശ്യംഖല കുട്ടികൾ തീർത്തു റോഡിനരികിൽ നിരനിരയായി നിന്നുകൊണ്ട് പ്രതിജ്ഞ എടുത്തു. നാലുമണിയോടെ സ്കൂൾ വിട്ടിറങ്ങി.
2/11/22
ബുധൻ
9 30 ന് തന്നെ നാവായിക്കുളം സ്കൂളിലെത്തിച്ചേർന്നു. പ്രാർത്ഥന കഴിഞ്ഞ ശേഷം സാറിനെ കാണുകയും സംസാരിക്കുകയും ചെയ്തു. 8Gലും 9F ലും കയറി. കുട്ടികളെ PT ക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക്ശേഷം ആറാമത്തെ പിരീഡ് 8A യിൽ ക്ലാസ് ഉണ്ടായിരുന്നു. നാലുമണിയോടെ വീട്ടിലേക്ക് മടങ്ങി.
3/11/22
വ്യാഴം
രാവിലെ തന്നെ കോളേജിൽ നിന്ന് പ്രവീൺ സാർ ക്ലാസുകൾ നിരീക്ഷിക്കുന്നതിനായി നാവായിക്കുളം സ്കൂളിലെത്തി. ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നതിനാൽ ആദ്യത്തെ മൂന്ന് പിരീഡുകൾ മിനി ടീച്ചർ ഞങ്ങൾക്ക് വീതിച്ചു തന്നു. രണ്ടാമത്തെ പീഡായിരുന്നു നിരീക്ഷണ സമയം. അതിയായ ടെൻഷൻ ഉണ്ടായിരുന്നു. ക്ലാസിന്റെ പോരായ്മകൾ സാർ ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കുശേഷംഫ്രീ പിരീഡുകൾ ക്ലാസിൽ കയറുകയും കുട്ടികളുമായി പാഠഭാഗം ചർച്ചചെയ്യുകയും ചെയ്തു. നാലുമണിയോടെ അഞ്ചുപേരും സ്കൂൾ വിട്ടിറങ്ങി.
4/11/22
വെള്ളി
വെള്ളിയാഴ്ച എന്നാൽ തന്നെ 9 30ന് തന്നെ സ്കൂളിലെത്തി. അഞ്ചാമത്തെ പിരീഡ് ആയിരുന്നു എനിക്ക്. മറ്റ് ഒഴിവു പിരീഡുകൾ കയറുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. ഒരു മണിക്ക് ശേഷം നിങ്ങൾ അഞ്ചുപേരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസംഗം മത്സരം ഉണ്ടായിരുന്നു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു. പ്രസംഗമത്സരം വിലയിരുത്തുന്നതിനായി അധ്യാപകരെ ക്ഷണിക്കുകയും ചെയ്തു. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
7/11/22
തിങ്കൾ
ഇന്ന് കൃത്യസമയത്തു തന്നെ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞു. ഇന്ന് പുതിയ ലെസ്സൺ പഠിപ്പിച്ചു തുടങ്ങി കവിതയോട് എന്ന ടി. ഉബൈദിന്റെ കവിതയാണ് പാഠഭാഗം. വിനോദ് കുമാർ സാറിനെ കാണുകയും സാറിനോടൊപ്പം എട്ട് ജി ക്ലാസിൽ പോവുകയും ചെയ്തു. മാണിക്യവീണയാണ് സാർ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന പാഠം. കുട്ടികളോട് സംസാരിക്കുകയും അവരുടെ പാഠഭാഗവതരണം കാണുകയും ചെയ്തു. മൂന്നാമത്തെ പീരീഡ് ആയിരുന്നു എനിക്ക് 8 A യിൽ. ഉച്ചയ്ക്കുശേഷം 9 A യിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഞങ്ങൾ അഞ്ചുപേരും ചേർന്ന് നടത്തി. കുട്ടികൾ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. അതിനുശേഷം 8F ലും 9 Dക്ലാസ്സിലും കയറി. നാലുമണിക്ക് ശേഷം സ്കൂൾ വിട്ടിറങ്ങി.
8/11/22
ചൊവ്വ
കൃത്യസമയന്നു തന്നെ സ്കുളിൽ എത്താൻ കഴിഞ്ഞു. ഓഫീസിൽ പോവുകയും ഹാജരാക്കുകയും ചെയ്തു. 8G, 8F, 9 B എന്നീ ക്ലാസുകളിലെ ഫ്രീപിരീഡുകളിൽ കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം 8A യിൽ ക്ലാസ് ഉണ്ടായിരുന്നു. കവിതയോട് എന്ന പാഠഭാഗത്തിന്റെ മൂന്നാം പാടാസൂത്രണം എടുത്തു. നാലുമണിയോടെ വീട്ടിലേക്ക് മടങ്ങി.
9/11/22
രാവിലെ 9:45 നു സ്കൂളിൽ എത്തി.ഫ്രീ പിരീഡ്ളുംകളും സ്പെഷ്യൽ ക്ലാസുകളും ഉള്ള ടൈംടേബിൾ ടീച്ചർ ഞങ്ങൾക്ക് നൽകി. ഇന്ന് 8 A യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പാചകപ്പുരയിൽ പോയി. ചോറിനോടൊപ്പം മുട്ടയും പുളിശ്ശേരി തീയല് തുടങ്ങിയ കറികളും ഉണ്ടായിരുന്നു.
10/11/22
രാവിലെ 9:45ന് സ്കൂളിലെത്തി. 8 A ൽ ആയിരുന്നു എനിക്ക് ക്ലാസ്. പാഠഭാഗം പഠിപ്പിക്കുകയും വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു
11/11/22
രാവിലെ 9 20 ന് സ്കൂളിലെത്തി. ഇന്ന് ഫ്രീ പിരീഡുകൾ അധികം ഇല്ലായിരുന്നു. ഉച്ചയ്ക്കു ശേഷമായിരുന്നു എനിക്ക് ക്ലാസ്. ഉച്ചയ്ക്ക് പാചകപ്പുരയിൽ വിളമ്പാൻ പോയി. ഇന്ന് ചോറും സാമ്പാറും പയർ തോരനും കിച്ചടിയും തുടങ്ങിയവയായിരുന്നു വിഭവങ്ങൾ. ഞാനും ഇന്ന് സ്കൂളിൽ നിന്നാണ് ചോറ് കഴിച്ചത്. ഉച്ചയ്ക്കു ശേഷമുള്ള ആറും ഏഴും പിരീഡുകൾ 8H ൽ കീർത്തി മുദ്ര എന്ന പുതിയ പാഠം പഠിപ്പിച്ചു. പാഠത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇന്ന് നടത്തി.
14/11/22
രാവിലെ 9:45ന് സ്കൂളിൽ എത്തി. രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് 8 H ൽ ക്ലാസ്സ്. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ ആൺകുട്ടികൾ IT പരീക്ഷയ്ക്കായി പോയിരുന്നു.പെൺകുട്ടികൾ മാത്രമേ ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ രണ്ടാമത്തെ പിരീഡ് പഠിപ്പിച്ചില്ല. ഉച്ചയ്ക്ക് ശേഷമുള്ള പിരീഡ് കയറി കീർത്തിമുദ്ര എന്ന പാഠത്തിന്റെ രണ്ടാം ദിവസത്തെ പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികളൊക്കെ നല്ല രീതിയിൽ പ്രതികരിക്കുകയുണ്ടായി.
15/11/22
9 45 നു സ്കൂളിൽ എത്തി. ഇന്ന് കെ എസ് യു വിന്റെ വിദ്യാഭ്യാസ ബന്ദ് ആയിരുന്നു.അതുകൊണ്ടുതന്നെ ഞങ്ങൾ സ്കൂളിൽ ചെന്നപ്പോൾ കുട്ടികൾ കുറവായിരുന്നു.പിന്നീട് എല്ലാ കുട്ടികളെയും സ്കൂളിൽ നിന്നും പറഞ്ഞു വിട്ടു. HM ന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ഒരു ക്ലാസ്സിൽ ഇരുന്നു. അവിടെയിരുന്ന് ഞങ്ങൾ ഞങ്ങളുടെ വർക്കുകൾ ചെയ്തു. മൂന്നരയ്ക്ക് അറ്റൻഡൻസിൽ ഒപ്പുവെച്ച ശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങി.
16/11/22
9:45ന് സ്കൂളിൽ എത്തി. നാച്ചുറൽ സയൻസിന് ധന്യ ടീച്ചർ ഒബ്സർവേഷൻ ആയി എത്തിയിരുന്നു. ഒബ്സർവേഷന് ശേഷം ടീച്ചർ ഞങ്ങളുടെ ലെസ്സൺ പ്ലാനും റിഫ്ലക്ഷനും പരിശോധിച്ചു. ഉച്ചയ്ക്ക് ചോറ് വിളമ്പാനായി ഞങ്ങൾ പാചകപ്പുരയിൽ പോയി. ആറാമത്തെ പിരീഡ് ആയിരുന്നു എനിക്ക് 8A ൽ ക്ലാസ്. പാഠഭാഗത്തെ പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികളൊക്കെ നല്ല പ്രതികരണമായിരുന്നു.4 മണിക്ക് ക്ലാസ് കഴിഞ്ഞു.അറ്റൻഡൻസിൽ ഒപ്പുവെച്ച ശേഷം സ്കൂളിൽ നിന്നും ഇറങ്ങി.
17/11/22
രാവിലെ 9 30ന് സ്കൂളിൽ എത്തി. മിനി ടീച്ചർ ഞങ്ങൾക്ക് ഫ്രീ പിരീഡിന്റെ ലിസ്റ്റ് കൊണ്ട് തന്നു. ഞാൻ രണ്ടാമത്തെ പിരീഡ് 8 F ൽ കയറി. കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തി. മൂന്നാമത്തെ പിരീഡ് 8A ൽ ആയിരുന്നു ക്ലാസ്. കീർത്തി മുദ്ര എന്ന പാഠത്തിന്റെ നാലാമത്തെ ദിവസത്തെ പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. കുട്ടികളെ കൊണ്ട് പാഠഭാഗത്തെ ആസ്പദമാക്കി ഡയറി എഴുതിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് പാചകപ്പുരയിൽ ചെന്ന്ഭക്ഷണം വിളമ്പി. ചോറിനോടൊപ്പം പരിപ്പും പപ്പടവും തീയലും ഉണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം ഫ്രീ പിരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
18/11/22
വെളളി
ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമായിരുന്നു എന്തെന്നാൽ ആദ്യ റ്റീച്ചിങ് പ്രാക്ടീസിന്റെ അവസാന ദിവസം . കുട്ടികളോട് യാത്ര പറയുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസിൽ വെള്ളിയാഴ്ച ദിവസമായതിനാൽ തന്നെ 9.30നാണ് ക്ലാസ്. കറക്റ്റ് സമയത്ത് സ്കൂളിലെത്താൻ കഴിഞ്ഞു. ഇന്ന് ഉച്ചവരെ മാത്രമെ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നുള്ളു. അതിനാൽ തന്നെ മിനി ടീച്ചറോട് പറഞ്ഞ് രണ്ടാമത്തെ പിരീഡ് ചോദിച്ചു വാങ്ങിക്കുകയും 8A ക്ലാസ്സിൽകയറുകയും ചെയ്തു. മാണിക്യവീണ എന്ന പാഠഭാഗത്തിന്റെ അവസാനഭാഗം പഠിപ്പിക്കുകയും കുട്ടികൾക്ക് മിഠായി കൊടുക്കുകയും ചെയ്തു. കുട്ടികൾ നൽകിയ ഓരോ സമ്മാനവും അവരുടെ ഓരോ വാക്കും എന്റെ ഹൃദയത്തോട് ഞാൻ ചേർത്തുവയ്ക്കുന്നു. ഞങ്ങൾ അഞ്ചുപേരും ചേർന്ന് നടത്തിയ പ്രസംഗം മത്സരത്തിന്റെ വിജയികൾക്ക് സമ്മാനവിതരണം നാത്തി മൂന്ന് വിജയികളാണ് ഉണ്ടായിരുന്നത്. H.M കുട്ടികൾക്ക് ട്രോഫികൾ നൽകി
5/01/23
കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ അധ്യാപന പരിശീലനത്തിനായി വീണ്ടും ജി എച്ച് എസ് എസ് നാവായിക്കുളത്തേക്ക് വന്നു. രാവിലെ 9:45ന് സ്കൂളിൽ എത്തി. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായ പല കാര്യങ്ങളും ആയിരുന്നു ഇന്ന് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്നും ഞങ്ങൾക്ക് കുറച്ച് വിഷമതകൾ ഉണ്ടായി. ഞങ്ങൾ അഞ്ചു പേരും ഒരുമിച്ച് നിന്ന് പ്രശ്നങ്ങളെ സമാധാനപരമായി നേരിട്ടു. കഴിഞ്ഞതവണ അധ്യാപന പരിശീലനത്തിനായി എത്തിയ ക്ലാസിൽ നിന്നും ഞങ്ങളെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റി. അതിൽ പ്രകാരം എനിക്ക് 8B ക്ലാസ്സാണ് ലഭിച്ചത്. മിനി ടീച്ചർ തന്നെയായിരുന്നു എന്റെ ഗൈഡ്. ടൈംടേബിൾ മാറിയതിനാൽ 8 ബി ക്ലാസ്സിൽ എനിക്ക് അവസാന പിരീഡ് ആയിരുന്നു. 8 ബി ക്ലാസിലെ കുട്ടികളെ മുൻപ് പരിചയമുള്ളതിനാൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലായിരുന്നു. "മാണിക്യവീണ" എന്ന പാഠത്തിലെ പ്രാരംഭ പ്രവർത്തനം ഞാൻ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു.
ഇരുപത്തിയൊന്നാം ദിവസം(6/01/23)
വെള്ളിയാഴ്ചയായതിനാൽ 9 15ന് ഞങ്ങൾ സ്കൂളിൽ എത്തി. 8 ബി ക്ലാസ്സിൽ ഇന്ന് അടിസ്ഥാന പാഠാവലിയിലെ "ബഷീർ എന്ന വല്യ ഒന്ന്" എന്ന പാഠം തുടങ്ങി. കുട്ടികളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണം ഉണ്ടായി.ഫ്രീപിരിഡുകൾ ഇല്ലാത്തതിനാൽ ഓഡിറ്റോറിയത്തിൽ ഞങ്ങൾക്ക് അനുവദിച്ച ഇടങ്ങളിൽ ഇരുന്നു. അവിടെ എത്തിയ സ്കൂളിലെ പ്രധാന അധ്യാപിക മാനസികമായി ഞങ്ങളെ തളർത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. വിഷമതകൾ അധികമായപ്പോൾ ഞങ്ങൾ കോളേജ് അധികൃതരെ വിവരങ്ങൾ ധരിപ്പിച്ചു. പ്രശ്നങ്ങൾ വശളാക്കാതെ മുന്നോട്ട് പോവുക എന്ന അനുകമ്പാപൂർണ്ണമായ മറുപടിയാണ് ഞങ്ങൾക്ക് ലഭിച്ചത്. ഉച്ചയ്ക്ക് ശേഷമുള്ള അഞ്ചാം പീരീഡ് 8 ബി ക്ലാസ്സിൽ കേരളപാഠാവലിയായിരുന്നു. 8D യിലെ കുറച്ചു കുട്ടികൾ കൂടി ക്ലാസിൽ വന്നു. മാണിക്യവീണ എന്ന പാഠത്തിന്റെ ബാക്കി ഭാഗം പഠിപ്പിച്ചു.
ഇരുപത്തിരണ്ടാം ദിവസം (7/1/23)
9 45 ഞങ്ങൾ സ്കൂളിൽ എത്തി. ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. സബ്ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത്സമ്മാനങ്ങൾ ലഭിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന കർമ്മത്തിന് ഞങ്ങളും സാക്ഷികളായി. കുട്ടികളെ ക്ലാസ്സിൽ നിന്ന് വരിവരിയായി ഇറക്കുന്നതിനും തിരിച്ചു ക്ലാസ്സിൽ കയറ്റുന്നതിനും ഞങ്ങളും മേൽനോട്ടം വഹിച്ചു. രണ്ടാമത്തെ പിരീഡ് 8 ബി യിലെ കുട്ടികൾ ഐടി ലാബിൽ പോയതിനാൽ ക്ലാസ് എടുക്കാൻ കഴിഞ്ഞില്ല. മൂന്നാമത്തെ പീരീഡ് 8E ക്ലാസ്സിൽ പോയി കുട്ടികളുമായി സംസാരിച്ചു. വെക്കേഷൻ കഴിഞ്ഞു വന്നപ്പോൾ കുട്ടികളുടെ സ്വഭാവത്തിന് ഒരുപാട് മാറ്റങ്ങൾ വന്നു. ഉച്ചയ്ക്ക് പാചകപ്പുരയിൽ ചെന്ന് കുട്ടികൾക്ക് ചോറു വിളമ്പാൻ ഞങ്ങളും സഹായിച്ചു. നാലുമണിക്ക് ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി.
ഇരുപത്തിമൂന്നാം ദിവസം(9/1/23)
രാവിലെ 9:45ന് സ്കൂളിൽ എത്തി. മിനി ടീച്ചർ ഫ്രീ പിരീഡുകളുടെ ലിസ്റ്റ് ഞങ്ങൾക്ക് കൊണ്ട് തന്നു. അതിൽ പ്രകാരം ഞങ്ങൾ ഓരോരുത്തരും ഓരോ ഫ്രീ ക്ലാസുകളിലേക്ക് പോയി. ഞാൻ10F ൽ പോയി. കുട്ടികളെല്ലാവരും എസ്എസ്എൽസി ചൂടിലാണ്. മലയാളത്തിലെ ചോദ്യപേപ്പർ നോക്കി പ്രധാന ഭാഗങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഉച്ചയ്ക്ക് പാചകപ്പുരയിൽ ചെന്ന് ചോറും കറിയും വിളമ്പാൻ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആയിരുന്നു 8 B ക്ലാസ്സിൽ എനിക്ക് പിരീഡ്. ക്ലാസിലെ ഭൂരിഭാഗം കുട്ടികളും ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ പോയതിനാൽ ഇന്നും ക്ലാസ് എടുക്കാൻ കഴിഞ്ഞില്ല. ഫ്രീ പിരീഡ് ഉള്ള മറ്റു ക്ലാസുകളിലേക്ക് കയറി. കുട്ടികളെല്ലാവരും അവരവരുടെ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുന്നതിനാൽ അവരെ അധികം നിയന്ത്രിക്കേണ്ടി വന്നില്ല.
ഇരുപത്തിനാലാം ദിവസം (10/1/23)
പ്രവീൺ മാഷ് ഇന്ന് ക്ലാസ് നിരീക്ഷിക്കാനായി സ്കൂളിൽ വരും എന്ന് രാവിലെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കുറച്ചധികം ടെൻഷനോടുകൂടിയാണ് സ്കൂളിലെത്തിയത്. രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ക്ലാസ്സ്. മറ്റെല്ലാ ദിവസത്തെക്കാൾ കുട്ടികൾ ഇന്ന് ക്ലാസ്സിൽ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടായിരുന്നു. മൂന്നാമത്തെ പിരീഡ് വർഷയുടെ ഒബ്സർവേഷനും കഴിഞ്ഞതിനുശേഷം മാഷ് ഞങ്ങളുടെ ക്ലാസിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുതന്നു. ഉച്ചയ്ക്ക് പാചകപ്പുരയിൽ ചെന്ന് ചോറും കറിയും വിളമ്പാൻ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഫ്രീ പിരീഡുകൾ ഉള്ള മറ്റു ക്ലാസുകളിൽ കയറി.
ഇരുപത്തിയഞ്ചാം ദിവസം(11/1/23)
9 45 ന് ഞങ്ങൾ സ്കൂളിൽ എത്തി. രണ്ടാമത്തെ പിരീഡ് 7 F ൽ ഫ്രീ പിരീഡ് ആയിരുന്നു. ഞാനും അലുബിയുഷും ക്ലാസിലെ കുട്ടികളെ കൊണ്ട് ക്വിസ് മത്സരം നടത്തിച്ചു. എല്ലാവരും പൊതുവിജ്ഞാനമുള്ള കുട്ടികൾ ആയിരുന്നു. മൂന്നാമത്തെ പിരീഡ് എനിക്ക് 8 B ൽ ക്ലാസ് ഉണ്ടായിരുന്നു. മാണിക്യവീണ എന്ന കൃതിയുടെ മൂന്നാമത്തെ ദിവസത്തെ പ്രവർത്തനങ്ങളാണ് ഇന്ന് ചെയ്തത്. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ചോറിനോടൊപ്പം പുളിശ്ശേരി, കൂട്ടുകറി, പയർതോരൻ, മുട്ട തുടങ്ങിയവയുണ്ടായിരുന്നു. ആറാമത്തെ പിരീഡ് 7 C ൽ ഫ്രീ ആയിരുന്നു. ആ ക്ലാസ്സിൽ കയറി അവിടെ കുട്ടികൾ പാട്ടൊക്കെ പാടി.
ഇരുപത്തിയാറാം ദിവസം (12/1/23)
ക്ലാസിൽ കയറി കുട്ടികളെ ടീമായി തിരിച്ച് ക്വിസ് മത്സരം നടത്തി. മൂന്നാം പിരീഡ് 8 B ക്ലാസ്സിൽ കയറി. മിനി ടീച്ചറും എന്നോടൊപ്പം ക്ലാസ്സിൽ വന്നു. അതുകൊണ്ട് കുട്ടികൾ ഇന്ന് എന്നത്തേതിലും ഏറെ നിശബ്ദതയോടെ ഇരുന്നു. ക്ലാസ് കഴിഞ്ഞതിനു ശേഷം വിശദീകരിക്കേണ്ട ഭാഗങ്ങൾ ഏതൊക്കെയാണെന്ന് ടീച്ചർ ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ ഞങ്ങൾ പോയി. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് 8 H ക്ലാസ്സിൽ കയറി.
മുപ്പത്തിയൊന്നാം ദിവസം (19/1/23)
രാവിലെ 9:45ന് സ്കൂളിൽ എത്തി. രണ്ടാമത്തെ വിരട് 9 F ക്ലാസ്സിൽ ഫ്രീ പിരീഡ് ആയിരുന്നത് കൊണ്ട് ഞാനും അലുബിയുഷും ആ ക്ലാസിൽ കയറി. കുട്ടികളൊക്കെ അവരുടെ വർക്കുകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാമത്തെ പിരീഡ് 8 ബി ക്ലാസ്സിൽ എനിക്ക് പിരീഡ് ഉണ്ടായിരുന്നു "നനയാത്ത മഴ"എന്ന പാഠത്തിന്റെ രണ്ടാം ദിവസത്തെ പ്രവർത്തനങ്ങളാണ് ഇന്ന് എടുത്തത്. കുട്ടികളൊക്കെ നല്ല പ്രതികരണം ആയിരുന്നു. ഉച്ചയ്ക്ക് ചോറ് വിളമ്പാൻ പോയി ഉച്ചയ്ക്ക് ശേഷം അഞ്ചു മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് പിടിഎ മീറ്റിംഗ് ആയിരുന്നു അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഇല്ലായിരുന്നു.
മുപ്പത്തിരണ്ടാം ദിവസം (20/1/23)
9 30ന് സ്കൂളിൽ എത്തി. രണ്ടാമത്തെ പിരീഡ് 8 B ൽ ക്ലാസ് ഉണ്ടായിരുന്നു. നനയാത്ത മഴ എന്ന പാഠത്തിന്റെ ബാക്കി ഭാഗം പഠിപ്പിച്ചു. ഉച്ചയ്ക്ക് ആഹാരം വിളമ്പാൻ പോയി. ഇന്ന് ചോറിനോടൊപ്പം ചിക്കനും പുളിശ്ശേരിയും കിഴങ്ങും ഉണ്ടായിരുന്നു. വൃന്ദ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ചിക്കൻ കറിയോടൊപ്പം കഴിക്കാൻ ഇടിയപ്പം കൊണ്ടുവന്നു. ഉച്ചയ്ക്കുശേഷം ആദ്യത്തെ പിരീഡ് 8B ക്ലാസ്സിൽ കേരളപാഠാവലി ആയിരുന്നു. "ധർമ്മിഷ്ഠനായ രാധേയൻ" എന്ന പാഠത്തിലെ മൂന്നാം ദിവസത്തെ പ്രവർത്തനങ്ങൾ ചെയ്തു.
മുപ്പത്തിമൂന്നാം ദിവസം (23/1/23)
ഇന്ന് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ ഞങ്ങൾ കയറി. അവിടെനിന്നും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. 9 45ന് സ്കൂളിൽ എത്തി. നാലാമത്തെ പിരീഡ് എനിക്ക് 8B ൽ ക്ലാസ് ഉണ്ടായിരുന്നു. "ധർമ്മിഷ്ഠനായ രാധേയൻ " എന്ന പാഠത്തിലെ നാലാം ദിവസത്തെ പ്രവർത്തനങ്ങൾ നടത്തി. ഉച്ചയ്ക്ക് ചോറ് വിളമ്പാൻ പോയി. ഉച്ചയ്ക്കു ശേഷമുള്ള അഞ്ചാമത്തെ പിരീഡ് 8A ക്ലാസിൽ കയറി. അവസാനത്തെ പിരീഡ് 8 B ഫ്രീ ആയതിനാൽ അവിടെ കയറി. കുട്ടികളെ കൊണ്ട് പാട്ടൊക്കെ പാടിപ്പിച്ചു.
മുപ്പത്തിനാലാം ദിവസം (24/1/23)
രാവിലെ പ്രവീൺ മാഷ് ഒബ്സർവേഷന് വരും എന്ന് വിളിച്ചു പറഞ്ഞു. ഉച്ചയ്ക്ക് ശേഷമുള്ള ക്രമീകരിക്കാൻ ആവശ്യപ്പെട്ടു. കണ്ണ് വയ്യാത്തതിനാൽ വർഷക്ക് സ്കൂളിൽ എത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് മാഷ് ഒബ്സർവേഷനായി കടയ്ക്കാവൂർ സ്കൂളിൽ പോയി. ഇന്ന് ഫ്രീ പിരീഡുകൾ അധികം ഇല്ലായിരുന്നു. ഉച്ചയ്ക്ക് ശേഷം ഐടി പ്രോഗ്രാമിന്റെ ഭാഗമായി ഒരു പരിപാടിയിൽ ഞങ്ങളും പങ്കെടുത്തു.
മുപ്പത്തിയഞ്ചാം ദിവസം (25/1/23)
ഇന്നെന്റെ പിറന്നാളാണ്. ഏറെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പുറപ്പെട്ടത്. ഒമ്പതരയ്ക്ക് സ്കൂളിൽ എത്തി. ഡിവിഷൻ മാറ്റി ഇരുത്തിയതിനാൽ കുട്ടികളെല്ലാം പല ക്ലാസ്സിലേക്ക് മാറി. അതിനാൽ ഇന്ന് പുതിയ പഠിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് സ്കൂൾ ബേസ്ഡ് ആക്ടിവിറ്റിയുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് കിറ്റ് ഞങ്ങൾ HM നു കൈമാറി.8H ക്ലാസ്സ് ഫ്രീയായതിനാൽ ഞാൻ അവിടേക്ക് പോയി. നാലുമണിക്ക് സ്കൂൾ വിട്ടു. എന്റെ കൂടെ ഉണ്ടായിരുന്ന അധ്യാപക വിദ്യാർത്ഥികൾ എനിക്ക് സർപ്രൈസ് ആയിട്ട് കേക്ക് വാങ്ങിക്കൊണ്ട് തന്നു. വളരെ സന്തോഷം തോന്നി.
മുപ്പത്തിയാറാം ദിവസം (27/1/23)
പ്രവീൺ മാഷ് ഇന്ന് രാവിലെ ഒബ്സർവേഷൻ എത്തും എന്ന് വിളിച്ചു പറഞ്ഞു. ആദ്യത്തെ മൂന്നു പിരീഡുകൾ അതിനായി ഞങ്ങൾ ക്രമീകരിച്ചു. രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ക്ലാസ്സ്. "നനയാത്ത മഴ "എന്ന പാഠത്തിലെ മൂന്നാം ദിവസത്തെ പ്രവർത്തനങ്ങളാണ് ഞാൻ എടുത്തത്. മൂന്ന് ക്ലാസുകളും നിരീക്ഷിച്ചതിനു ശേഷം നമുക്കുള്ള പോരായ്മകൾ മാഷ് ചൂണ്ടിക്കാട്ടി. പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രീ മോഡൽ എക്സാം നടക്കുന്നതിനാൽ ഞങ്ങൾക്കും പരീക്ഷ ചുമതല തന്നിരുന്നു. ഏഴാമത്തെ പിരീഡ് 10 സി ക്ലാസിലായിരുന്നു എനിക്ക് പരീക്ഷ ഡ്യൂട്ടി. ബെല്ലടിച്ചപ്പോൾ പേപ്പർ വാങ്ങി ടീച്ചറിനെ ഏൽപ്പിച്ചു.
മുപ്പത്തിയേഴാം ദിവസം (30/1/23)
രാവിലെ 9 30ന് സ്കൂളിൽ എത്തി. പത്താം ക്ലാസിന് പ്രീ മോഡൽ എക്സാം നടക്കുന്നതിനാൽ ഞങ്ങൾക്കും പരീക്ഷ ചുമതലമുണ്ടായിരുന്നു. രക്തസാക്ഷി ദിനമായതിനാൽ 11മണിക്ക് ബെല്ലടിച്ചപ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണമായിരുന്നു. നാലാം പിരീഡ് എനിക്ക് 10 E ക്ലാസിലായിരുന്നു പരീക്ഷ ചുമതല. നാലാം പിരീഡ് 8 ബി ക്ലാസ്സിൽ കേരളപാഠാവലിയിലെ "ധർമ്മിഷ്ഠനായ രാധേയൻ" പഠിപ്പിച്ചു. പരീക്ഷ നടക്കുന്നതിനാൽ 8 ബി ക്ലാസ് ഓഡിറ്റോറിയത്തിൽ ആയിരുന്നു. ഉച്ചയ്ക്ക് ചോറ് വിളമ്പി. ആറാമത്തെ പിരീഡ് പരീക്ഷ ചുമതല ഉണ്ടായിരുന്നു.
മുപ്പത്തിയെട്ടാം ദിവസം (31/1/23)
രാവിലെ 9 30ന് സ്കൂളിൽ എത്തി. രണ്ടാം പിരീഡ് 8 B ക്ലാസിൽ നനയാത്ത മഴയിലെ നാലാം ദിവസത്തെ ക്ലാസ് എടുത്തു. മൂന്നാമത്തെ പിരീഡ് 9 E ക്ലാസിൽ പരീക്ഷ ചുമതല ഉണ്ടായിരുന്നു. 11:45 നു പരീക്ഷ കഴിഞ്ഞു പേപ്പർ വാങ്ങി ടീച്ചറിനെ ഏൽപ്പിച്ചു. ഉച്ചയ്ക്ക് ചോറ് വിളമ്പി. ഉച്ചയ്ക്കുശേഷം ആറാം പിരീഡ് 10 D ക്ലാസ്സിൽ ആയിരുന്നു പരീക്ഷ ചുമതല. കുട്ടികൾ ബഹളം വയ്ക്കാതെ പരീക്ഷ എഴുതി.
നാല്പത്തിമൂന്നാം ദിവസം (7/2/23)
രാവിലെ 9 30ന് സ്കൂളിലെത്തി. ആദ്യത്തെ പീരീഡ് 8 H ൽ കേയറി അച്ചീവ്മെന്റ് ടെസ്റ്റ്ന ടത്തിയതിന്റെ പേപ്പർ നൽകി. ശേഷം അവരിൽ നിന്ന് അത് തിരിച്ചു വാങ്ങി. രണ്ടാമത്തെ പിരീഡ് 8 H ൽ കയറി പെരുന്തച്ചൻ എന്ന പാഠത്തിന്റെ മൂന്നാം ദിവസത്തെ പ്രവർത്തനങ്ങൾ ചെയ്തു. ഉച്ചയ്ക്ക് ചോറും കറികളും വിളമ്പാൻ പോയി. ഉച്ചയ്ക്കുശേഷം റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട നടത്തിയ ഡ്രോയിങ് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നടത്തി. ആറാം പിരീഡ് 8 B ൽ കയറി പെരുന്തച്ചൻ കവിതയുടെ നാലാം ദിവസത്തെ പ്രവർത്തനങ്ങൾ ചെയ്തു. ഏഴാം പിരീഡ് 8 B ക്ലാസ് ഫ്രീ ആയതിനാൽ കുട്ടികളിൽ നിന്നും ഫീഡ്ബാക്ക് എഴുതി വാങ്ങി.
നാല്പത്തിനാലാം ദിവസം (8/2/23)
ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ദിവസം ആയിരുന്നു ഇന്ന്. 9 30ന് സ്കൂളിൽ എത്തി. മിനി ടീച്ചർ ഫ്രീ പിരീഡിന്റെ ലിസ്റ്റ് കൊണ്ട് തന്നു. രണ്ടാമത്തെ പിരീഡ് 8 ബി ലായിരുന്നു എനിക്ക് ക്ലാസ്. പഠിപ്പിച്ചു കഴിഞ്ഞതിനാൽ കുട്ടികളോട് സംസാരിച്ചുകൊണ്ട് നിന്നു. അവർക്ക് മിഠായി നൽകി അവരോടൊപ്പം നിന്ന് ഫോട്ടോയും എടുത്തു. അവർ സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിച്ചു. ഉച്ചയ്ക്കുശേഷം 8 H ക്ലാസിൽ കയറി കുട്ടികൾക്ക് മിഠായി കൊടുത്തു അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു.8 D,9A,9E ക്ലാസ്സുകളിലും കയറി. മിനി ടീച്ചറിന് ഒരു പേന സമ്മാനമായി നൽകി. ഒത്തിരി അധ്യാപകർ നമുക്ക് ആശംസകൾ അറിയിച്ചു. HM ന്റെ കൂടെയും ഇനി ടീച്ചറുടെ കൂടെയും നിന്ന് ഫോട്ടോ എടുത്തു. മറക്കാൻ കഴിയാത്ത ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ച 44 ദിവസങ്ങൾ. GHSS നാവായിക്കുളത്തിന് നന്ദി.


Comments
Post a Comment